sdsw

മുഹമ്മ : ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി കുടുംബ സംഗമം നടത്തി. മാവിൻചുവട് കുറ്റേവെളിയിൽ നടന്ന കുടുംബ സംഗമം മുൻ മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പിണറായിയും കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. അഡ്വ.സി.കെ.ഷാജി മോഹൻ, വി.എൻ.അജയൻ, ടി.എച്ച്.സലാം, എസ്.ടി.റെജി, പുഷ്പാംഗദൻ, എൻ.എ.പൗലോസ് എന്നിവർ സംസാരിച്ചു. ബി.രത്നാകരൻ സ്വാഗതവും ജോസ് കുരിശിങ്കൽ നന്ദിയും പറഞ്ഞു.