
ആലപ്പുഴ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65 ) വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു
നൂറനാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി.സുനിൽകുമാർ, അസി എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൻ.സതീശൻ, സിവിൽ എക്‌സൈസ് ഓഫീസർ യു.അനു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബി.വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.