ആലപ്പുഴ: ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വികസന മുരടിപ്പിനെതിരെ മാവേലിക്കര വിധിയെഴുതുമെന്നും സി.എ.അരുൺ കുമാറിന്റെ സ്ഥാനാർത്ഥിത്വം പൊതുസമൂഹം അംഗീകരിച്ചതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകും. വികസന തുടർച്ചയ്ക്കാണ് ആലപ്പുഴ വിധിയെഴുതുന്നതെന്നും എ.എം.ആരീഫിന്റെ ഭൂരിപക്ഷം വർദ്ധിക്കും. പ്രധാന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കഴിഞ്ഞതിന് പുറമെ കേരളത്തിന്റെ അവകാശങ്ങൾക്കായി പൊരുതാനും ആരീഫിന് കഴിഞ്ഞിട്ടുണ്ടെന്നും ആഞ്ചലോസ് പറഞ്ഞു.