ആലപ്പുഴ: കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി, കേരള മദ്യവർജ്ജന സമിതി, ഗാന്ധിയൻ ദർശന വേദി, മദ്യലഹരി വിരുദ്ധ സംയുക്ത സമിതി എന്നീ സംഘടനകളുടെ പ്രവർത്ത നേതൃയോഗം ചേർന്ന് യു.ഡി.എഫിന് പിന്തുണനൽകാൻ തീരുമാനിച്ചു. മൗലാന ബഷീർ ഹാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, എം. ഇ.ഉത്തമക്കുറുപ്പ്,ഹക്കീം മുഹമ്മദ് രാജാ,എം.ഡി.സലീം, ഷീല ജഗധരൻ,ഇ.ഷാബുദീൻ, ഡി.ഡി.സുനിൽകുമാർ,ശ്യാമള പ്രസാദ്,ബിനു മദനൻ എന്നിവർ സംസാരിച്ചു.