sdgew

മുഹമ്മ: എസ്.എൽ പുരം കട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ നാളെ നടക്കും. ഇന്ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് ആറിന് തിരുമുൽക്കാഴ്ച സമർപ്പണം. നാളെ ധ്വജപ്രതിഷ്ഠ. ചടങ്ങുകൾ സുഗമമായ നടത്തിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് എം.ജി രാജു, സെക്രട്ടറി എസ്. രതീഷ്, ട്രഷറർ ടി.ആർ അഭിലാഷ് എന്നിവർ പറഞ്ഞു.രാവിലെ എട്ടിന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് എഴുപുന്ന അനീഷ് ശാന്തി , വിഷ്ണു ശാന്തി എന്നിവർ സഹകാർമ്മികരാകും. വൈകിട്ട് 6.30നാണ് കൊടിയേറ്റ് . തുടർന്ന് വയലിൻ ഫ്യൂഷൻ.27 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് ദേശതാലപ്പൊലി. തിരുവാതിര. 28 ന് വൈകിട്ട് സ്പെഷ്യൽ ചെണ്ടമേളം, തിരുവാതിര. 25 ന് വൈകിട്ട് ദേശ താലപ്പൊലി, തിരുവാതിര. 30 ന് ഉച്ചയ്ക്ക്12.30 ന് മാരാരിക്കുളം കളിത്തട്ട് ജംഗ്ഷനിൽ നിന്ന് പകൽ പൂരം ആരംഭിക്കും. വൈകിട്ട് ഏഴിന് ചാക്യാർ കുത്ത്, കോൽകളി , പള്ളിവേട്ട . മേയ് ഒന്നിന് വൈകിട്ട് അഞ്ചിന് ഒറ്റത്താലം വരവ്, ആറാട്ട് പുറപ്പാട്.