മണ്ണഞ്ചേരി: അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ ഉത്തരംവയ്പ് ചടങ്ങ് ഭക്തിസാന്ദ്രമായി. മേൽശാന്തി സുരേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വൈദീക ചടങ്ങുകൾക്ക് ശേഷമാണ് ഉത്തരംവയ്പ് ചടങ്ങ് നടന്നത്. ഇരു കോവിലുകളുടെയും ഉത്തരംവയ്പ് ചടങ്ങ് ആര്യക്കരദേവീ ക്ഷേത്രം പ്രസിഡന്റ് കെ.കെ.അശോക് കുമാർ നിർവഹിച്ചു.നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി.ഇന്ദു ഇന്ദുലേഖ, ജനറൽ കൺവീനർ പ്രൊഫ.പ്രിയകുമാർ നന്ദഗിരി,വൈസ് ചെയർമാന്മാരായ എം.പി.വിജയകുമാർ, പി.എസ്.ശിവാനന്ദൻ , ജോയിന്റ് കൺവീനന്മാരായ ഡി.ഷാജി, ആർ.സൈജു എന്നിവർ നേതൃത്വം നൽകി.