ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കും.
ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവ് വളർത്തു കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തം. പബ്ലിക് ഹെൽത്ത് എൻ.സി.ഡി.സി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ബി.അനന്തേഷ്, എൻ.സി.ഡി.സി ആർ.എസ്.വി ലാബ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.നിധി സൈനി, ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ ജി.ഡി.എം.ഒ ഡോ.മീര.കെ. കുറുപ്പ് എന്നിവർ അടങ്ങിയതാണ് കേന്ദ്ര സംഘം. ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജമുനാ വർഗീസ്, ജില്ല ആനിമൽ ഹസ്ബൻഡറി ഓഫീസർ ഇൻ ചാർജ് ഡോ.സജീവ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.രാജീവ്, ജില്ല എപ്പിഡെമോളജിസ്റ്റ് ഡോ.വൈശാഖ് മോഹൻ, ഡോ ജീന ജില്ല സർവൈലൻസ് ഓഫീസർ, ജില്ല പ്രോഗ്രാം ഓഫീസർ ഡോ.കോശി സി.പണിക്കർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.