
മാരാരിക്കുളം: കേരള സബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വേൾഡ് ഡ്രാമാറ്റിക്ക് സ്റ്റഡിസെന്ററിന്റെ സഹകരണത്തോടെ നടത്തിയ ലോക പുസ്തക ദിനാചരണവും പുസ്തക ചർച്ചയും എഴുത്തുകാരൻ ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു, ഫാ. സാംജി വടക്കേടത്തിന്റെ തനത് കുട്ടനാട് ദേശ ചരിത്രവും സംസ്‌കാരവും എന്ന പുസ്തകത്തെക്കുറിച്ച് ടോം ജോസഫ് ചമ്പക്കുളം ചർച്ചയ്ക്ക് നേതൃത്വം നൽകി. ഗാന രചയിതാവ് വയലാർ ഗോപാലകൃഷ്ണൻ, ഫോക് ലോർ അക്കാഡമി പുരസ്‌കാര ജേതാവ് ബിനുകുമാർ മാരാരിക്കുളം എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി.സാംസ്‌കാരിക വേദി കോ- ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,കെ.ആർ.കുറുപ്പ് മാരാരിക്കുളം,എം.ഇ.ഉത്തമക്കുറുപ്പ്,കലവൂർ വിജയൻ, ആശാ കൃഷ്ണാലയം,എച്ച്.സുധീർ,സി.ടി.സലിം,എം.ഉദയകുമാർ എന്നിവർ സംസാരിച്ചു.