
ചേർത്തല: മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്റി കടിയക്കോൽ മധുസൂദനൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. മേൽശാന്തി സതീശൻ പോറ്റി സഹകാർമ്മികനായി. കൊടിയേറ്റ് ദർശിക്കാനും ഏറെ ഭക്തജനത്തിരക്കനുഭപ്പെട്ടു. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിലും നൂറ് കണക്കിന് പേർ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് ജി.സജികുമാർ, മാനേജർ ജെ.സജി, സെക്രട്ടറി ജി.ജയകുമാർ, മറ്റ് ഭാരവാഹികളായ കെ.എസ്.ഗോപിനാഥൻ നായർ, ആർ.രാമചന്ദ്രൻ നായർ, അരുൺ ഗോപി,രാധാകൃഷ്ണൻ നായർ, അനിൽകുമാർ, രാജേന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ഉദയനാപുരം കൃഷ്ണൻകുട്ടി കുറുപ്പിനും ഷൈജു മുകുന്ദനും ധന്വന്തരി ചന്ദ്രനാദ പുരസ്‌കാരം സമർപ്പിച്ചു. ഇന്ന് രാവിലെ 9ന് ഓട്ടൻതുള്ളൽ,10ന് വീണക്കച്ചേരി, 11.30ന് തിരുവാതിര,ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം,10ന് കഥകളി, കല്യാണ സൗഗന്ധികം.26ന് രാവിലെ 9ന് ഓട്ടൻതുള്ളൽ, 10ന് സംഗീത സദസ്,11.30ന് നൃത്തനൃത്യങ്ങൾ,12ന് ഉത്സവബലി ദർശനം, ഒന്നിന് തിരുവാതിര, രാത്രി 8ന് സംഗീത സദസ്, 10ന് കഥകളി കീചകവധം. 27ന് രാവിലെ 9ന് ഓട്ടൻ തുള്ളൽ, 11ന് ഭരതനാട്യം, പകൽ 12.30ന് തിരുവാതിര, രാത്രി 8ന് മാനസജപ ലഹരി, 10ന് കഥകളി, സന്താനഗോപാലം. 28ന് രാവിലെ 10ന് ശീതങ്കൻ തുള്ളൽ, 11ന് ഭക്തി ഗാനമേള,വൈകിട്ട് 4.30ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ സ്‌പെഷ്യൽ പഞ്ചാരിമേളം, എട്ടിന് നൃത്തനാടകം, 10ന് കഥകളി, പ്രഹ്ളാദ ചരിതം.29ന് രാവിലെ 10ന് പറയൻ തുള്ളൽ, 11ന് നൃത്താമൃതം,രാത്രി എട്ടിന് വയലിൻ ഫ്യൂഷൻ, 10ന് കഥകളി, കിരാതം.
പള്ളിവേട്ട ഉത്സവദിനമായ 30ന് രാവിലെ 9ന് പാഠകം, 10.30ന് സോപാനനൃത്തം, 12ന് ഉത്സവബലി ദർശനം, പകൽ 12.30ന് തിരുവാതിര, വൈകുന്നേരം 4.30ന് ആലുങ്കൽ നിവേദ്യം, രാത്രി 8ന് നൃത്തസമന്വയം, 10ന് പള്ളിവേട്ട, തുടർന്ന് മേജർസെറ്റ് കഥകളി, ശ്രീരാമ പട്ടാഭിഷേകം.മേയ് ഒന്നിന് ഉത്സവം സമാപിക്കും. രാവിലെ 10ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 101 പേരുടെ മേജർസെറ്റ് പഞ്ചാരിമേളം, 11ന് ആനയൂട്ട്, വൈകുന്നേരം 4.30ന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട് വരവ്, എതിരേൽപ്പ്, വലിയ കാണിക്ക, യാത്രയയപ്പ്,കൊടിയിറക്കം.