മണ്ണഞ്ചേരി: കിള്ളികാട് വൈപ്പിൻ ശ്രീ അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠ വാർഷികവും തളിച്ചുകൊടയും ഇന്നും നാളെയും നടക്കും. രാവിലെ 6 ന് ഗണപതി ഹോമം, നാരായണീയം ദീപാരാധനാ കളഭം എന്നിവ നടക്കും. നാളെ വെള്ളി പട്ടും താലിയും വരവ് 11.30 ന് കലശ പൂജ, കലശാഭിഷേകം , വൈകിട്ട് 4 ന് തളിച്ചു കൊട 7.30 ന് തിരുവാതിരക്കളി . എല്ലാ മലയാള മാസവും അത്തം നാളിൽ കാര്യസിദ്ധി പൂജ നടക്കും.