ജീവിച്ചിരിക്കുന്ന കാലത്തോളം ആലപ്പുഴയ്ക്ക് വേണ്ടിയായിരിക്കും എന്റെ ജീവിതം. ജാതിയോ മതമോ നോക്കിയല്ല,​ ന്യായം നോക്കിയാണ് കോൺഗ്രസ് നിലപാടെടുക്കുന്നതന്ന് ജനം മനസിലാക്കിയിട്ടുണ്ട്. കേരളത്തിലെ ദുർഭരണത്തിനും, മതേതരത്വം ഇല്ലാതാക്കുന്ന കേന്ദ്രഭരണത്തിനുമെതിരായിരിക്കും ജനവിധി

- കെ.സി.വേണുഗോപാൽ (യു.ഡി.എഫ് )

തിരഞ്ഞ ആത്മവിശ്വാസമുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മുഖത്തോട് മുഖം നോക്കി ചോദിച്ച ജനപ്രതിനിധിയാണ് ഞാനെന്ന് ജനങ്ങൾക്കറിയാം. ഇനിയും ആലപ്പുഴയ്ക്കായി ശബ്ദമുയർത്താൻ അവർ എന്നെ തിരഞ്ഞെടുക്കും

- അഡ്വ എ.എം.ആരിഫ് (എൽ.ഡി.എഫ്)

ആലപ്പുഴയിൽ ബി.ജെ.പി അക്കൗണ്ട് തുറക്കും. ഞാൻ ജയിക്കുമെന്ന് ഉറപ്പായതോടെയാണ് ദല്ലാൾ നന്ദകുമാറിനെ കളത്തിലിറക്കി പരാജയപ്പെ‌ടുത്താൻ ശ്രമിക്കുന്നത്. ആലപ്പുഴക്കാർ ശോഭാസുരേന്ദ്രനൊപ്പമാണ്. അടുത്ത മോദി മന്ത്രിസഭയിൽ ആലപ്പുഴയ്ക്ക് കേന്ദ്രമന്ത്രി വേണമെന്ന് അവർ ഉറപ്പിച്ചുകഴിഞ്ഞു

- ശോഭ സുരേന്ദ്രൻ (എൻ.ഡി.എ)