ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്ങന്നൂരിൽ നേരിയ സംഘർഷം. വൈകിട്ട് 4.45 ന് മാത്രമേ കൊട്ടിക്കലാശത്തിന് പാർട്ടികൾ റോഡിലേക്ക് ഇറങ്ങാവു എന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു .എന്നാൽ യു.ഡി.എഫ് പ്രവർത്തകർ 4.20 ന് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കായി. തുടർന്ന് പൊലീസുമായി തർക്കമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.