കരുനാഗപ്പള്ളി: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നടക്കുന്ന വ്യാഴവട്ട സർപ്പംപാട്ട് മഹായജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 ന് കാവ് കാണൽ ചടങ്ങ് നടക്കും. യജ്ഞശാലയിൽ നിന്നും അലങ്കരിച്ച സർപ്പക്കാവിലേക്കും കുളത്തിലേക്കും ഉറഞ്ഞ് തുള്ളുന്ന പിണിയാളുകളെ സ്വീകരിക്കും. കുളത്തിൽ നീരാടി വിരിച്ചിട്ട നടമാറ്റിയൂടെ കാവിലേക്ക് ആനയിക്കുന്നു. സർപ്പ ദൈവങ്ങളുടെ പ്രതിരൂപങ്ങളായ പിണിയാളുകൾ ആചാര്യ സമ്മതത്തോടെ കാവ് കാണാൻ പോകും. താലപ്പൊലി, വാദ്യമേളങ്ങൾ, ആർപ്പ് വിളികൾ, വായ്ക്കുരവ വീണധ്വനി, ശംഖനാദം എന്നിവയുടെ അകമ്പചിയോടെയാണ് കാവ് കാണൽ ചടങ്ങ് നടക്കുന്നത്.