sdsdf

ചാരുംമൂട്: താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വർണ്ണാഭമായ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി.ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിലാണ് കെട്ടുകാഴ്ചകളായ നന്ദികേശൻമാരെ അണിയിച്ചൊരുക്കി കൊണ്ടുവന്നത്. വിവിധ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഫ്ളോട്ടുകളും കെട്ടുകാഴ്ചയ്ക്ക് പകിട്ടേകി.ചത്തിയറ റേഡിയോ ഇംഗ്ഷനിൽ കേന്ദ്രീകരിച്ച കെട്ടുകാഴ്ചകൾ ജീവത എഴുന്നള്ളിയെത്തിയതോടെ മഠത്തിൽ മുക്കുവഴി ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു. തുടർന്ന് ദേവീയുടെ ഇഷ്ട വഴിപാടായ വേലകളിയും നടന്നു.കെട്ടുകാഴ്ചകൾ ക്ഷേത്ര ദർശനത്തിനു ശേഷം യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.ദീപാരാധനയ്ക്കു ശേഷം എതിരേൽപ്പ് ചടങ്ങും നടന്നു.