അരൂർ: കായലിൽ മദ്ധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം എടവനക്കാട് ചെളിപറമ്പിൽ സി.വൈ.റഷീദ് (62) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ അരൂർ - ഇടക്കൊച്ചി പാലത്തിന് തെക്ക് ഭാഗത്ത് കൈതപ്പുഴ കായലിനരികിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്നലെ രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ:സീനത്ത്. മക്കളും മരുമക്കളുമുണ്ട്.