gopakumar42

കിഴക്കമ്പലം: പൂക്കാട്ടുപടിയിൽ ബാറിൽ നിന്നിറങ്ങിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര പുത്തൻകണ്ടത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗോപകുമാർ (42) ആണ് മരിച്ചത്. ഇന്നലെ മൂന്നിനാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരപ്പണിക്കാരനായിരുന്നു. മൃതദേഹം പഴങ്ങനാട് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നിമിഷ. മകൻ: ലിജിൻ (വിദ്യാർത്ഥി).