ആലപ്പുഴ: മാസങ്ങൾ നീണ്ട പ്രചരണകോലാഹലങ്ങൾക്കൊടുവിൽ വിധിയെഴുത്തിന് വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തും. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനും വോട്ടിംഗ് കുറ്റമറ്റതാക്കാനുമുള്ള പരിശ്രമത്തിലാണ് പോളിംഗ് ഉദ്യോഗസ്ഥർ. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥർക്ക് ഇന്ന് വൈകുന്നേരം പോളിംഗ് അവസാനിച്ച് ബാലറ്റ് യൂണിറ്റുകൾ സ്ട്രോംഗ് റൂമിലെത്തിച്ചശേഷമേ ഇനി വിശ്രമമുള്ളൂ.

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി 27,31,963 വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. വൈകുന്നേരം 6ന് മുമ്പ് ബൂത്തിലെത്തി ക്യൂവിൽ പ്രവേശിക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം. ദേശീയ ശ്രദ്ധയാകർഷിക്കും പോരാട്ടം മാറിയ ആലപ്പുഴയിലും ഇഞ്ചോടിഞ്ച് മുന്നേറിയ മാവേലിക്കരയിലും പരമാവധി പോളിംഗ് സാദ്ധ്യമാക്കാനുള്ള പരിശ്രമത്തിലാണ് മുന്നണികൾ. കനത്ത ചൂടും കഴിഞ്ഞ ഒരാഴ്ചയായി ആവർത്തിക്കുന്ന മഴയും പോളിംഗിന് വിഘാതമാകാതിരിക്കാൻ ഉച്ചയ്ക്ക് മുമ്പ് പരമാവധി വോട്ടുകൾ ചെയ്യിക്കാനാണ് ശ്രമം. റി.

ആലപ്പുഴയിൽ പോളിംഗ് സ്റ്റേഷനുകൾ : 1,333

മാവേലിക്കരയിൽ :1,281

പോളിംഗ് ഉദ്യോഗസ്ഥർ : 4,102

പ്രിസൈഡിംഗ് ഓഫീസർമാർ : 2,051

ഫസ്റ്റ് പോളിംഗ് ഓഫീസർമാർ: 2,051

റിസർവ് ഉദ്യോഗസ്ഥർ : 20%