
ആലപ്പുഴ: വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാത്തത് ഉത്കണ്ഠയോടെയാണ് രാജ്യം കാണുന്നതെന്ന് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങളൊന്നും ബാധകമല്ലെന്ന നിലയായി. പി.വി.അൻവറിന്റെ വിവാദ പ്രസംഗത്തെ തള്ളിപ്പറയുന്നതിനു പകരം പാർട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഈ രാഷ്ട്രീയ ഡി.എൻ.എ എന്താണെന്നുള്ളത് എം.വി.ഗോവിന്ദൻ വ്യക്തമാക്കണം. രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യു.ഡി.എഫിനും അനുകൂലമായ തരംഗമുണ്ട്.