ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും രാവിലെതന്നെ സമ്മതിദാനാവകാശം വിനിയോഗിക്കും. യു.ഡി.എഫ് സ്ഥാനാർതഥി കൊടിക്കുന്നിൽ സുരേഷും എൻ.ഡി.എ സ്ഥാനാർത്ഥി ബൈജുകലാശാലയും സകുടുംബമാണ് വോട്ട് ചെയ്യാനെത്തുക. എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാർ‌ രാവിലെ ചേരാവള്ളി എൽ.പി.എസിലെ 98ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യും. പ്രായാധിക്യം കാരണം അതിരാവിലെ ബൂത്തിലെത്താൻ പ്രയാസമുള്ള അമ്മയും ഭാര്യ ജയശ്രിയും പിന്നീട് വോട്ടിനെത്തും. കൊട്ടാരക്കര ടൗൺ യു.പി.എസിലെ 53ാം നമ്പർ‌ ബൂത്തിലാണ് കൊടിക്കുന്നിലിന് വോട്ട്. ഭാര്യ ബിന്ദു സുരേഷ്,​ മക്കളായ അരവിന്ദ് സുരേഷ്,​ ഗായത്രി സുരേഷ് എന്നിവർക്കൊപ്പമാണ് കൊടിക്കുന്നിൽ വോട്ടിനെത്തുക. താമരക്കുളം പഞ്ചായത്ത് കമ്യൂുണിറ്റി ഹാളിലെ 163ാം ബൂത്തിലാണ് ബൈജു കലാശാലയുടെ വോട്ട്. ഭാര്യ രജനിയ്ക്കും മക്കളായ ഗൗരിയ്ക്കും ഗൗതമിയ്ക്കുമൊപ്പം ബൈജു കലാശാല സമ്മതിദാനവകാശം വിനിയോഗിക്കും.