മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയിൽ 15-ാംമത് കുളഞ്ഞിക്കാരാഴ്മ ശ്രീനാരായണ കൺവെൻഷൻ 28 ന് രാവിലെ 10 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.കൺവെൻഷനോടനുബന്ധിച്ച് കുടുംബ സംഗമവും വയോജനങ്ങളെ ആദരിക്കൽ ചടങ്ങും നടക്കും. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം കൺവെൻഷൻ സന്ദേശവും നൽകും.പാറയ്ക്കൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ ഭദ്രൻ 75 വയസിന് മുകളിലുള്ള ശാഖാ അംഗങ്ങളെ ആദരിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, ഹരി പാലമൂട്ടിൽ, പി.ബി.സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, ടി.കെ.അനിൽകുമാർ, ബുധനൂർ മേഖലാ ചെയർമാൻ കെ.വിക്രമൻ ദ്വാരക, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സിന്ധു സോമരാജ്,യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർപേഴ്സൺ വിധു വിവേക്, കൺവീനർ ബിനുരാജ്, ശാഖാ വൈസ് പ്രസിഡന്റ് വി. വിവേകാനന്ദൻ, വനിതാ സംഘം മേഖല കൺവീനർ സിന്ധു സജീവൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുജ സുരേഷ്, കുടുംബയൂണിറ്റ് കൺവീനർമാരായ കെ. ശിവരാമൻ, സജിതാദാസ്, ഗംഗാധരൻ മരോട്ടിമൂട്ടിൽ, യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അശ്വതി വേണുഗോപാൽ എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠം നന്ദിയും പറയും. വൈകിട്ട് 7ന് എറണാകുളം നിത്യനികേതന ആശ്രമം സ്വാമിനി ശബരി ചിന്മയി ജീവകാരുണ്യപഞ്ചകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ ചിന്നസ്വാമിയും പെരിയ സ്വാമിയും എന്ന വിഷയത്തിൽ വിപിൻ ഷാൻ കോട്ടയം, ഗുരുധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ പായിപ്ര ദമനൻ,ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ യോഗം കൗൺസിലർ ഷീബ, ദൈവദശകം എന്ന വിഷയത്തിൽ സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട്, ഗുരുദർശനം കുമാരനാശാനിലൂടെ എന്ന വിഷയത്തിൽ ഗുരുദർശന രഘന ചാലക്കുടി ഗായത്രി ആശ്രമം,അമ്മയെ അറിയാൻ എന്ന വിഷയത്തിൽ ഡോ. അനൂപ് വൈക്കം എന്നിവർ 28 മുതൽ മേയ് 4 വരെ വൈകിട്ട് 6.45 മുതൽ പ്രഭാഷണം നടത്തും.