s

ആലപ്പുഴ : പോളിംഗ് തുടങ്ങിയതിനുശേഷം ഇ.വി.എം തകരാർ സംഭവിച്ചാൽ ഇത് പരിഹരിക്കാൻ ബെൽ എൻജിനീയർമാരുടെയും സെക്ടർ ഓഫീസർമാരുടെയും സംഘം ഉണ്ടാകും. വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കുന്ന സമയത്ത് നിരയിലുള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വോട്ടിംഗ് അവസാനിച്ചുവെന്ന് പ്രിസൈഡിങ് ഓഫീസർ പ്രഖ്യാപിക്കും. ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ ഇ.വി.എമ്മിൽ ക്ലോസ് ബട്ടൺ അമർത്തും.