s

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോകമലമ്പനി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനവും ബോധവത്കരണവും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ. എം.ആശ അദ്ധ്യക്ഷത വഹിച്ചു.ജില്ല സർവൈലൻസ് ഓഫീസർ ഡോ. ജീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ പി.ബിനുക്കുട്ടൻ ക്ളാസ് നയിച്ചു. ഡോ. സി.പി.പ്രിയദർശൻ, ഡോ. ആർ.അനുപമ, ഡോ. ജി.അരുൺ, ഡോ. സംഗീത ജോസഫ്, കെ.കെ.ജയ, പി.എസ്.കെ.ശ്രീലത, ബെന്നി അലോഷ്യസ്, ടി.എസ്.പീറ്റർ എന്നിവർ സംസാരിച്ചു.