
ചേർത്തല: ചേർത്തല നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോളിംഗ് സാധനങ്ങളുടെ വിതരണം ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടന്നു. ഇന്നലെ രാവിലെ 7മണിയോടെ വോട്ടിംഗ് യന്ത്റങ്ങളുടെ വിതരണം ആരംഭിച്ചു. മണ്ഡലത്തിലെ 202 ബൂത്തുകളിലേക്കുള്ള യന്ത്റങ്ങളും 20 ശതമാനം റിസർവ് യന്ത്റങ്ങളും ഉൾപ്പെടെ 242 വോട്ടിംഗ് യന്ത്റങ്ങളാണ് വിതരണം ചെയ്തത്. പൊലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ യന്ത്റങ്ങൾ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോയത്. യന്ത്റങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉച്ചയോടെ എല്ലാ ബൂത്തുകളിലേക്കുമുള്ള യന്ത്റങ്ങളുടെ വിതരണം പൂർത്തിയായി.