
ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കരണം ഊർജ്ജിതമാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.