കുട്ടനാട്:അഖിലകേരള വിശ്വകർമ്മമഹാസഭ ഡയറക്ടർ ബോർഡ് തീരുമാന പ്രകാരം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കീഴിൽ വരുന്ന എല്ലാ മണ്ഡങ്ങളിലും, എൽ.ഡി .എഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ജില്ലാകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ആർ.ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ വി.എൻ.ദിലീപ്കുമാർ, ഷാജി അമ്പഴത്തുങ്കൽ, മോഹൻദാസ് ചേർത്തല, അജന്ത ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ജാതിസെൻസസും ഭരണപങ്കാളിത്തവും ഉൾപ്പെടെ വിശ്വകർമ്മജരുടെ എല്ലാ ന്യായമായ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ഇടതുപക്ഷ സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.