ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടയെ കാപ്പനിയമം അനുസരിച്ച് തടങ്കലിലാക്കി. ആലപ്പുഴ നഗരസഭ നെഹ്റുട്രോഫി വാർഡിൽ നടുച്ചിറ വീട്ടിൽ ശ്യാംലാൽ (പുന്നമട ശ്യാം-29) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.