ആലപ്പുഴ: വനിതകളുടെ പൂർണ നിയന്ത്രണത്തിൽ ജില്ലയിൽ ഒൻപത് സ്ത്രീ സൗഹൃദ (പിങ്ക്) ബൂത്തുകളുണ്ടാകും. ഓരോ നിയമസഭ മണ്ഡലത്തിലും ഓരോ പിങ്ക് ബൂത്ത് വീതമാണ് സജമാക്കിയിട്ടുള്ളത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പടെ എല്ലാ ഉദ്യോഗസ്ഥരും വനിതകൾ ആയിരിക്കും.
അരൂർ മണ്ഡലം: എൻ.എസ്.എസ് കോളേജ് പള്ളിപ്പുറം

ചേർത്തല: സെന്റ് മൈക്കിൾസ് കോളേജ് ചേർത്തല

ആലപ്പുഴ: എസ്.ഡി.വി ജി.എച്ച്.എസ്

അമ്പലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്

കുട്ടനാട്: ഗവ. ഹൈ സ്‌കൂൾ തെക്കേക്കര

ഹരിപ്പാട്: ഗവ. യു.പി.എസ് ഹരിപ്പാട്

കായംകുളം: സെന്റ് മേരിസ് ജി.എച്ച്.എസ് കായംകുളം

മാവേലിക്കര: ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ് മാവേലിക്കര

ചെങ്ങന്നൂർ: ശ്രീ ചിത്തിര വിലാസം ട്രെയിനിംഗ് സ്‌കൂൾ


വോട്ടെടുപ്പ് ആറുമണിവരെ

ആലപ്പുഴ: രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന വോട്ടിംഗ് ആറുമണിവരെ നീളും. ആറുമണിക്ക് നിരയിൽ അവശേഷിക്കുന്നയാളുകൾക്ക് ടോക്കൺ നൽകും. അവർക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനാകില്ല.