ചേർത്തല:സെൻസി​റ്റീവ് പോളിംഗ് ബൂത്തുകളിൽ അടക്കം കനത്ത
സുരക്ഷയൊരുക്കാൻ പൊലീസ്.ചേർത്തല,അരൂർ നിയോജക മണ്ഡലങ്ങളിലായി ചേർത്തല ഡിവൈ.എസ്.പിയുടെ പരിധിയിൽ 394 ബൂത്തുകളാണ് ഉള്ളത്.ഇതിൽ മുൻ കാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള 27 ബൂത്തുകളെ സെൻസി​റ്റീവ് ഗണത്തിൽ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രത്യേക സ്‌ക്വാഡുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.ഏഴ് പൊലീസ് സ്​റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടാതെ തമിഴ്നാട്ടിൽ നിന്ന് 50 ഓളം പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്.പെട്രോളിംഗ് സ്‌ക്വാഡ് എല്ലാ മേഖലകളിലൂടെയും സഞ്ചരിക്കും.സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രശ്ന ബാധിതമെന്ന് ഇക്കുറി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകാലങ്ങളിലെ സംഭവങ്ങൾ കണക്കാക്കി ചില ബൂത്തുകൾക്ക് പ്രത്യേക സുരക്ഷയും ഒരുക്കിട്ടുണ്ടെന്ന് ഡിവൈ.എസ്.പി എസ്.ഷാജി പറഞ്ഞു.