
ഹരിപ്പാട് : തനിക്ക് പ്രിയപ്പെട്ട കെ.സി.വേണുഗോപാലിന് വോട്ടു രേഖപ്പെടുത്താൻ ശാരീരിക അവശതകൾ മറന്നും കറുപ്പയ്യനെത്തി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് അംഗം വിജിതയുടെ പിതാവ് കൂടിയായ കറുപ്പയ്യൻ പൂർണ്ണമായി കാഴ്ച നഷ്ടപ്പെട്ട ആളാണ്.
എങ്കിലും വോട്ട് ചെയ്യണമെന്ന ആഗ്രഹം ഡി.സി.സി മെമ്പറും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ രഞ്ജിത്ത് ചിങ്ങോലിയെ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകരായ കാർത്തികപ്പള്ളി എക്സ് സർവീസ് മെൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.അനിൽകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് ഇർഫാൻ,ബിജു, പഞ്ചായത്ത് മെമ്പറുടെ മകൾ അനഘശ്രീ എന്നിവരോടൊപ്പം ചേർന്ന് കറുപ്പയ്യനെ പോളിംഗ് ബൂത്തിൽ എത്തിച്ചു. പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് സ്റ്റേഷന് പുറത്തുവന്നു വോട്ടറുടെ ശാരീരിക സ്ഥിതി ബോദ്ധ്യപ്പെട്ടശേഷം വോട്ടവകാശത്തിന് അനുവാദം നൽകി.