ആലപ്പുഴ : അച്ചടക്ക ലംഘനത്തിന് ഒരു മാസം മുമ്പ് പാർട്ടിയിൽ നിന്നും ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയ ഷാജി സഖറിയക്ക് കേരള കോൺഗ്രസ് (ബി )യുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് ജെയ്സപ്പൻ മത്തായി അറിയിച്ചു. ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ നിന്ന് ഉൾപ്പടെ നിരവധി പേർ കേരള കോൺഗ്രസ് (ബി )യിൽ ഉടൻ അംഗത്വമെടുക്കുമെന്നും ജെയ്സപ്പൻ മത്തായി അറിയിച്ചു .