ഹരിപ്പാട്: ഈ തിരഞ്ഞെടുപ്പിലൂടെ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ണാറശാല യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് നരേന്ദ്ര മോദി കൂടുതൽ വർഗീയത പറയാൻ തുടങ്ങിയത്. ഇന്ത്യയിലെ ജനങ്ങൾ മോദിയെ മടുത്തു. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പരാജയം സമ്മതിക്കലാണ്.

ബി.ജെ.പിയുമായുള്ള പാലമായാണ് ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് ജയരാജൻ ചർച്ചയ്ക്ക് പോയതെന്ന് ആരെങ്കിലും വിശ്വസിക്കുമോ. ഇക്കാര്യത്തിൽ കുറ്റക്കാരൻ ജയരാജനല്ലെന്നും പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു