
ചേർത്തല: വനിത ജീവനക്കാർ മാത്രം ഡ്യൂട്ടി നിർവഹിച്ച ചേർത്തല നിയോജക മണ്ഡലത്തിലെ പിങ്ക് ബൂത്തിൽ കനത്ത പോളിംഗ്.ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ 125ാം നമ്പർ ബൂത്തായിരുന്നു നിയോജക മണ്ഡലത്തിലെ ഏക പിങ്ക് ബൂത്ത്. 1283 വോട്ടർമാരാണ് ഇവിടെ ആകെ ഉള്ളത്. ആകെ 81 ശതമാനം വോട്ട് ഇവിടെ രേഖപ്പെടുത്തി. പോളിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രമായിരുന്ന ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിമായി ബന്ധപ്പെട്ട് എത്തിയ 84 ജീവനക്കാരും വോട്ട് ചെയ്തു.