മുഹമ്മ:കലവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വടക്കേ കെട്ടിടത്തിൽ പ്രവർത്തിച്ച 57-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. ബാറ്ററി തകരാറാണ് കാരണം.വൈകിട്ട് നാലിനായിരുന്നു യന്ത്രം തകരാറായത് .ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ബാറ്ററി എത്തിച്ച് പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം വോട്ടിംഗ് മുടങ്ങി.