photo

കരുനാഗപ്പള്ളി: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഒരാഴ്ചയായി നടക്കുന്ന വ്യാഴവട്ട സർപ്പം പാട്ട് മഹായജ്ഞത്തിന് ഇന്ന് സമാപിക്കും. പുലർച്ചെ മകളൻപാട്ട്, മകളൻകുളി, രാവിലെ 8 മുതൽ കളംപൂജ, നൂറുംപാലും, സർപ്പംപാട്ട്, സർപ്പം തുള്ളൽ, വൈകിട്ട് 4 മുതൽ കളംപൂജ, തേച്ച്കുളി, പാലരിപൂജ, മകളൻമാരെ യാത്രഅയ്ക്കൽ ചടങ്ങ്, രാത്രി 12 മുതൽ യജ്ഞശാലയിലെ നവഖണ്ഡ പീഠത്തിൽ ശ്രീമഹാദേവനെ കുടിയിരുത്തി പൂജാദി കർമ്മങ്ങൾക്ക് ശേഷം ശരകുടത്തിങ്കൽ തർപ്പണവും നടത്തി, ദേവീ പ്രീതിക്കായി പുറക്കളത്തിൽ ഗുരുസി നടത്തും. അന്തരീക്ഷ സർപ്പങ്ങൾക്കായി കുമ്പേറ്റു കർമ്മവും പുലർച്ചെ കാവിൽ നൂറടി കർമ്മത്തോടെ സർപ്പയജ്ഞം സമാപിക്കും.