
മുഹമ്മ: മണ്ണഞ്ചേരി മംഗളപുരം പുളിയ്ക്കൽ ശ്രീ ഇളംകാവ് ശിവക്ഷേത്രത്തിലെ മഹാദേവന്റെ ധ്വജ നിർമ്മാണ ശിലാസ്ഥാപന കർമ്മവും ശ്രീകൃഷ്ണക്ഷേത്ര നിർമ്മാണ ശിലാസ്ഥാപന കർമ്മവും ഭക്തിസാന്ദ്രമായി. ക്ഷേത്രതന്ത്രി വാരനാട് ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അജി ശാന്തി തമ്പകത്തുങ്കൽ ശിലാസ്ഥാപന കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആനന്ദവല്ലി പത്മസേനൻ ധ്വജ നിർമ്മാണ ശിലാസ്ഥാപന കർമ്മവും, സുബാഷ് ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ ശിലാസ്ഥാപനകർമ്മവും നിർവ്വഹിച്ചു. പ്രസിഡന്റ് രഘുവരൻ പുളിയ്ക്കൽ, അനീഷ് പി. മംഗളപുരം , മേൽശാന്തി അനിലാൽ ശാന്തികൾ , സെക്രട്ടറി സി.എസ്. മനോഹരൻ , വൈസ് പ്രസിഡന്റ് വി. ഡി. പ്രസാദ് ശ്രീ പാർവ്വതി , ട്രഷറർ കെ. എസ്. പ്രശാന്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.