മാവേലിക്കര: രാമങ്കരിയിൽ ബൂത്ത് ഓഫീസിന് സമീപത്ത് നിന്നയാളെ വെട്ടിപരിക്കേൽപ്പിച്ചു. വടക്കൻ വെളിയനാട് നടുവിലപ്പറമ്പ് ചിറയിൽ രാമചന്ദ്രനാണ് (45) വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ എഴുപതിൽച്ചിറ 20 ാം നമ്പർ ബൂത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. കൈക്കോടാലി ഉപയോഗിച്ച് രാമചന്ദ്രന്റെ തോളിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തി​ൽ ചെത്ത് തൊഴിലാളിയായ മണിക്കുട്ടനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ രാമചന്ദ്രനെ പുളിക്കീഴ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.