
ചേർത്തല:അഖിൽരാജും വിഷ്ണു പ്രിയയും കതിർമണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി വിവാഹ വേഷത്തിൽ വോട്ടുരേഖപ്പെടുത്തി. തിരുനല്ലൂർ പുത്തൻതറയിൽ രാജുവിന്റെയും ഗീതയുടെയും മകൻ അഖിൽ രാജും കടക്കരപ്പള്ളി കൊച്ചിശേരി വിനോദിന്റെയും സിന്ധുവിന്റെയും മകൾ വിഷ്ണുപ്രിയയും തമ്മിലുളള വിവാഹം രാവിലെ കണ്ടമംഗലം മഹാദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നടന്നത്. വിവാഹ ശേഷം ഉച്ചയോടെ ഇരുവരും കോനാട്ടുശേരി സ്‌കൂളിലെ ബൂത്തിലെത്തി വിഷ്ണുപ്രിയ വോട്ടു രേഖപ്പെടുത്തി. തുടർന്ന് ഉച്ചക്ക് ശേഷമാണ് ഇരുവരം തിരുനല്ലൂർ സ്‌കൂളിലെത്തി അഖിൽരാജിന്റെ വോട്ടുചെയ്തത്.