ചാരുംമൂട്: ജില്ലയിൽ ഏറ്റവും കുറവ് വോട്ടറന്മാരുളള നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിലെ 151-ാം ബൂത്തിൽ 57 പേർ വോട്ടു രേഖപ്പെടുത്തി.
താമരക്കുളം ഗ്രാമ പഞ്ചായത്തിലുള്ള ഈ ബൂത്തിലെ ആകെ വോട്ടറന്മാരുടെ എണ്ണം 67 ആണ്.ഇതിൽ 35 പുരുഷ വോട്ടർമാരും 32 സ്ത്രീ വോട്ടറന്മാരും ഉൾപ്പെടുന്നു. 67 ൽ 57 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ആശുപത്രിയിലെ അന്തേവാസികളും അന്തേവാസികളായ ജീവനക്കാരുമാണ് വോട്ടറന്മാർ. നിലവിൽ 80 അന്തേവാസികൾ മാത്രമാണ് സാനിട്ടോറിയത്തിലുള്ളത്.