
ആലപ്പുഴ : ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകനും ഡെറാഡൂൺ ഐ.ജിയുമായ ആനന്ദ് ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ല റൈഫിൾ ക്ലബ് സെക്രട്ടറിയും സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ കിരൺ മാർഷൽ, ജില്ല റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.സി.ശാന്തകുമാർ, എസ്. ജോയ്, പി. മഹാദേവൻ, എ.സി.വിനോദ് കുമാർ, ഗോപാലൻ ആചാരി,അവിറ തരകൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി നടന്ന ചാമ്പ്യൻ ഷിപ്പിൽ നൂറോളം പേർ പങ്കെടുത്തു..