s

ആലപ്പുഴ : പൂങ്കാവ് ഔവർ ലേഡി ഒഫ് അസംപ്‌ഷൻ ദേവാലയത്തിൽ തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ നാളെ ആരംഭിച്ച് മേയ് 1 ന് സമാപിക്കും. നാളെ വൈകുന്നേരം ആറിന് വികാരി ഫാ.സേവ്യർ ചിറമേൽ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ദിവ്യബലിക്ക് ഫാ. ജോസഫ് ഡൊമിനിക് നേതൃത്വം നൽകും. 30ന് വൈകുന്നേരം 6.30ന് ജപമാല, ഒന്നിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകുന്നേരം 4ന് തൊഴിൽ ഉപകരണങ്ങൾ വെഞ്ചരിപ്പ്, 4.30ന് ആഘോഷമായ തിരുനാൾ സമൂഹബലി.