
അമ്പലപ്പുഴ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള മുസ്ലിംകൾച്ചർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫണ്ട് ശേഖരണം ബഹ്റിൻ കെ.എം.സി.സി പ്രസിഡന്റ് സഹൽ തൊടുപുഴ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സെന്റർ പ്രസിഡന്റ് എ. എം.നസീർ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിൽ, ബഹ്റിൻ കെ.എം.സി.സി സൗത്ത് മുൻ ജനറൽ സെക്രട്ടറി അഡ്വ. തേവലക്കര ബാദുഷ, അഡ്വ. എ. എ. റസാഖ്, ശ്യാം സുന്ദർ, യു. അഷ്റഫ്, അബ്ദുൾ സലാം, സഫീർ പീടിയേക്കൽ, ബഷീർ തട്ടാരു പറമ്പിൽ, അഹമ്മദ് നീർക്കുന്നം, അബ്ദുൾജബ്ബാർ കൂടോത്തറ തുടങ്ങിയവർ പ്രസംഗിച്ചു.