s

ഇന്നലെ എടത്വാപള്ളി പെരുന്നാൾ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. ഇതിനുശേഷം വീട്ടിൽ സന്ദ‌ർശനത്തിനെത്തിയവരുമായും കുടുംബാംഗങ്ങളുമായും പാർട്ടി പ്രവർത്തകരുമായും സമയം ചെലവിട്ടു. ഇന്ന് നാട്ടിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. കോടതി മദ്ധ്യവേനലവധിക്ക് ശേഷം മേയ് 19ന് തുറക്കും വരെ മണ്ഡലത്തിലുടനീളം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം

- അഡ്വ.സി.എ.അരുൺ കുമാർ, എൽ.ഡി.എഫ്

ഇന്നലെ എടത്വാപള്ളി പെരുന്നാൾ കൊടിയേറ്റ് ചടങ്ങിൽ സംബന്ധിച്ച ശേഷം എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സീറോ മലബാർ സഭയുടേതുൾപ്പെടെ ബിഷപ്പ് ഹൗസുകളും സന്ദർശിച്ചു. ഇടയ്ക്ക് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ടശേഷം വീണ്ടും മണ്ഡലത്തിൽ സജീവമാകും

- കൊടിക്കുന്നിൽ സുരേഷ് , യു.ഡി.എഫ്

തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ചെങ്ങന്നൂരിൽ ചേർന്ന അവലോകനയോഗത്തിലായിരുന്നു ഇന്നലെ . വൈകുന്നേരമാണ് കോർകമ്മിറ്റിയോഗം അവസാനിച്ചത്. യോഗത്തിന് ശേഷം പ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്ന് മുതൽ വീണ്ടും മണ്ഡലത്തിൽ രാഷ്ട്രീയ - പൊതുപ്രവർത്തന രംഗത്ത് സജീവമാകും

- ബൈജു കലാശാല, എൻ.ഡി.എ