കായംകുളം: പുതിയവിള ശ്രീ വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവതപാരായണ നവാഹയജ്ഞം 30 മുതൽ മെയ് 8 വരെ നടക്കും.

29 ന് ദീപാരാധനയ്ക്ക് ശേഷം ഭദ്രദീപപ്രകാശനവും ഒൻപത് ദിവസങ്ങളിൽ ഭൂമീപൂജ, നവാക്ഷരീഹോമം, ഉണ്ണിയൂട്ട്, നവഗ്രഹ ശാന്തിഹോമം, ശനിശാന്തിഹോമം, പാർവതി പരിണയം, നാരങ്ങാവിളക്ക്, മഹാമൃത്യുഞ്ജയ ഹോമം, കുമാരീപൂജ, നവഗ്രഹപൂജ, ഗായത്രീഹോമം, ധാരാവഹനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, അർച്ചനകൾ എന്നിവയും നടക്കും. എല്ലാദിവസവും അന്നദാനവും, മെയ് 8 ന് ഉച്ചയ്ക്ക് കുത്തിയോട്ട പാട്ടും ചുവടും, വൈകിട്ട് കുങ്കുമാഭിഷേകം, രാത്രി 7.15 ന് നൃത്ത അരങ്ങേറ്റം എന്നിവയും ഉണ്ടാകും.