ambala

അമ്പലപ്പുഴ: ദേശീയപാത നിർമ്മാണവുമായി മാന്തി മാറ്റിയ മരക്കുറ്റിയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. നീർക്കുന്നം തേവരുനട ക്ഷേത്ര കുളത്തിന് സമീപത്ത് റോഡ് നിർമ്മാണ ഭാഗത്ത് ആണ് പാമ്പിനെ കണ്ടത്. പറവൂർ തൂക്കുകുളത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ സ്നേക്ക് റെസ്ക്യൂ വിഭാഗത്തിലെ അംഗങ്ങളായ ,അരുൺ, സി .മോഹൻ നവീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് പാമ്പിനെ പിടികൂടിയത്. 7 അടി നീളമുണ്ടായിരുന്നു.