ambala

ആലപ്പുഴ: കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്ര, മെക്കാനിക്കൽ എൻജിനിയറിംഗ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആലപ്പി മോട്ടോർ ഷോ 2024 സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.റോബിൻ വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം അമൽ കെ. ഉദയ് മുഖ്യാതിഥിയായി. അശോക് കുമാർ, പി.ടി.ഐ വൈസ് പ്രസിഡന്റ് മനോജ് കൃഷ്ണൻ, ഡീൻ പ്രൊഫ.സുരേഷ് കുമാർ, എച്ച്.ഒ.ഡി പ്രൊഫ.കെ .ജി. ജയമോഹൻ, അക്ഷയ് ലാൽ, എം.മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. പ്രൊഫ.ഗിരിജാ ഭാസ്കരൻ സ്വാഗതം പറഞ്ഞു.