
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രവുമായി ബി.ഡി.ദത്തൻ. കേരളത്തിന്റെ ചിത്രകലാസംസ്‌കാരത്തെ ലോകനിലവാരത്തിലെത്തിച്ച ആർട്ടിസ്റ്റാണ് ബി.ഡി.ദത്തൻ. വയലാർ പുരസ്‌കാര ജേതാക്കളുടെ ഛായാചിത്രങ്ങളാണ് അദ്ദേഹം അധികവും ചെയ്യുന്നത്. ദത്തൻ, ഏറ്റവും അടുത്തകാലത്ത് വരച്ചത് വെള്ളാപ്പള്ളി നടേശന്റെ ചിത്രമാണ്. ഇരുപത്തിനാല് ഇഞ്ച് ഉയരവും പതിനെട്ട് ഇഞ്ച് വീതിയുമുള്ള കാൻവാസിലാണ് ഇരുപത് ദിവസമെടുത്ത് അദ്ദേഹം ഈ എണ്ണച്ചായാചിത്രം പൂർത്തിയാക്കിയത്.
ദത്തൻ ഭാര്യ വസന്ത ദത്തനുമൊത്ത് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി ചിത്രം കൈമാറി. കെ.എൽ.അശോകൻ,യോഗനാദം ചീഫ് ഓർഗനൈസർ പി.വി.രജിമോൻ,നിരൂപകൻ സി.ഇ.സുനിൽ,എഴുത്തുകാരായ ഉണ്ണി അമ്മയമ്പലം, ഹരിദാസ് ബാലകൃഷ്ണൻ,പി.കെ.റാണി എന്നിവർ സന്നിഹിതരായിരുന്നു.
വെള്ളാപ്പളളി എന്ന ദേശീയ ശരീരത്തെ ജീവൻ തുടിക്കുന്ന ശരീരബോധത്തിലാണ് ഞാൻ വരച്ചിരിക്കുന്നത്
-ബി.ഡി.ദത്തൻ