
ആലപ്പുഴ: സഹൃദയ ഹോസ്പിറ്റലിൽ നാളെ മുതൽ മേയ് 4 വരെ സൗജന്യ ജനറൽ ആൻഡ് താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തും .പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയോടെയാണ് ഇൻഹൗസ് ക്യാമ്പ് നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ലാബ് പരിശോധനയിൽ 25 ശതമാനം ഇളവുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന സർജറി ആവശ്യമായ രോഗികൾക്ക് 10 മുതൽ 30 ശതമാനം വരെ ഇളവോടെ ശസ്ത്രക്രിയ ചെയ്തുകൊടുക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9400997772,8301028229.