എരമല്ലൂർ: എരമല്ലൂർ സഹോദര പുരുഷ സ്വയം സഹായ സംഘത്തിന്റെ ഇരുപതാമത് വാർഷികവും കുടുംബസംഗമവും മേയ് 1 ന് എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി.സ്ക്കുളിന് സമീപം നടക്കും. അവയവദാന സമ്മതപത്രസമർപ്പണം, സ്കൂൾ ലൈബ്രറിക്ക് പുസ്തകപ്പൊതി സമ്മാനിക്കൽ, മഹത് വ്യക്തികൾക്ക് ആദരം, പ്രതിഭകളെ അനുമോദിക്കൽ എന്നിവ നടക്കും.
രാവിലെ 9ന് സി.കെ.ലെനിൻ പതാക ഉയർത്തും. 9.30 ന് വാർഷിക സമ്മേളനം അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി.ലൈജു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ദലീമ ജോജോ എം.എൽ.എ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും. ഗവ.എൻ.എസ്.എൽ.പി.സ്ക്കൂളിലേക്ക് നൽകുന്ന പുസ്തകപ്പൊതി സമ്മാനം പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രാജീവനിൽ നിന്ന് എസ്.എം.സി.ചെയർപേഴ്സൺ അശ്വനി എസ്.ഏറ്റുവാങ്ങും. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് മഹത് വ്യക്തികളെ ആദരിക്കും. ശില്പി രഘുനാഥൻ പ്രതിഭകളെ അനുമോദിക്കും. എരമല്ലൂർ എസ്.സി.ബി 1175- നമ്പർ പ്രസിഡന്റ് എൻ.പി.തമ്പി മുഖ്യപ്രഭാഷണം നടത്തും. ഖജാൻജി എം.മോഹനൻ പ്രമേയവും സെക്രട്ടറി ആർ.വേണു റിപ്പോർട്ടും അവതരിപ്പിക്കും.