ചേർത്തല: എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി ഡിബേറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ചർച്ച സംഘടിപ്പിച്ചു.'യുദ്ധം ഭീകരതയ്ക്ക് പരിഹാരമോ? ' എന്ന വിഷയം സാംസ്‌ക്കാരിക സാഹിത്യ പ്രവർത്തകൻ ഇ.ഖാലിദ് പുന്നപ്ര അവതരിപ്പിച്ചു. സതീശൻ അത്തിക്കാട് മോഡറേറ്ററായി. പ്രൊഫ.കെ.എ.സോളമൻ,പി.എസ്.മനു,സാബ്ജി ,കെ.ഇ.ഉത്തമ ക്കുറുപ്പ്, വിജയൻ,ശ്രീകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.