ambala

അമ്പലപ്പുഴ: കാക്കാഴം മേൽപ്പാലത്തിൽ വൻ മരത്തിന്റെ ചുവടുമായി പോയ ലോറിയിലെ തടി കെ.എസ്.ആർ.ടി.സി ബസിൽ തട്ടി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് 6.15 ന് ആയിരുന്നു സംഭവം. ദേശീയപാതയിൽ വണ്ടാനത്ത് നിന്ന വൻ മരത്തിന്റെ ചുവടുമായി പോയ ലോറിയിലെ തടിയാണ് ചേർത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.ബസിൽ ഉടക്കിയതാണ് പ്രശ്നമായത്. ഒടുവുൽ ലോറിക്കാർ വാൾ ഉപയോഗിച്ച് തടി മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.